വാഷിംഗ്ടൺ: 24 ചൈനീസ് കമ്പനികൾക്കും അനുബന്ധ ഉദ്യോഗസ്ഥർക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. തർക്ക പ്രദേശമായ ദക്ഷിണ ചൈനാക്കടലിൽ കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉപരോധം.
'2013 മുതൽ, ദക്ഷിണ ചൈനക്കടലിലെ തർക്ക പ്രദേശങ്ങളിലെ മൂവായിരത്തിലധികം ഏക്കർ കുഴിച്ചെടുക്കാനും അത് വീണ്ടെടുക്കാനും ചൈന സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെ ഉപയോഗിച്ചു. ഈ മേഖലയെ അസ്ഥിരപ്പെടുത്തി അയൽവാസികളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കുകയും പറഞ്ഞറിയിക്കാനാവാത്ത പാരിസ്ഥിതിക നാശത്തിന് അവർ കാരണമാവുകയും ചെയ്തു.' - സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയൊ പ്രസ്താവനയിലൂടെ അറിയിച്ചു.