uae-israel

ന്യൂഡൽഹി: ഡൽഹിയും അബുദാബിയും തമ്മിലുള്ള ബന്ധം വളർന്നുവരുന്ന ഘട്ടത്തിൽ, ഇസ്രായേലും യു.എഇ.യും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത് ധാരാളം അവസരങ്ങൾ തുറന്നിടുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ.

'പശ്ചിമേഷ്യയിലെ പ്രധാന സഖ്യകക്ഷികളായ യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള കരാറിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിനായി ഇസ്രായേൽ - പലസ്‌തീൻ നേതൃത്വം തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുകയും വേണം' - ജയ്ശങ്കർ പറഞ്ഞു.

ഗൾഫ്ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും യു.എ.ഇയും തമ്മിൽ അതിവേഗം വളരുന്ന ബന്ധമുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ക്രോസ്റോഡായിട്ടാണ് ഞങ്ങൾ യു.എ.ഇയെ കാണുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.