ദുബായ്: മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് ആഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി യു.എ.ഇ മൂന്ന് മാസത്തേക്ക് വീണ്ടും നീട്ടി.

വിസാ കാലാവധി കഴിഞ്ഞവർ നവംബർ 17ന് മുമ്പ് രാജ്യം വിട്ടാൽ മതിയാകും. ജി.ഡി.ആർ.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർ സെപ്തംബർ 11ന് മുമ്പ് രാജ്യം വിടണം.