കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ 23 കാരനായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിയും. ഹൈദരാബാദ് എഫ്.സിയിൽ നിന്നാണ് രോഹിത് ബ്ലാസ്‌റ്റേഴ്സിലെത്തിയത്. ബൈച്ചുംഗ് ഭൂട്ടിയ ഫുട്ബാൾ സ്കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയർ ആരംഭിച്ചത്. 2015 ൽ അണ്ടർ 19 ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.പൂനെ സിറ്റിയിൽ നിന്നാണ് നേരത്തേ രാഹുൽ ഹൈദരാബാദ് എഫ്.സിയി ലെത്തിയത്. മിഡ്ഫീൽഡർ എന്ന നിലയിൽ രോഹിത് പുലർത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് കെ.ബി.എഫ്‌സിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.
ഞാൻ എല്ലായ്പ്പോഴും കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബാണ് കേരള ബ്ലാസ്‌റ്റേഴ്സ്. എന്റെ പരിശീലകർ, ടീം അംഗങ്ങൾ, മാനേജ്മെന്റ്, പ്രത്യേകിച്ചും ആരാധകർ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയിൽ എന്നെത്തന്നെ മെച്ചപ്പെടുത്താനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സമീപഭാവിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി ട്രോഫികൾ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അർഹമാണ്.
രോഹിത് കുമാർ