pic

ആലപ്പുഴ: പെലീസുകാർ തമ്മിൽ തല്ലിയെന്ന വാർത്ത ചിലപ്പോൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ സ്റ്റേഷനുളളിൽ ഡ്യൂട്ടിയിലിരിക്കെ യൂണിഫോമിലുളള പൊലീസുകാർ തമ്മിൽ തല്ലിയാൽ എങ്ങനെയുണ്ടാകും. കായംകുളം സ്റ്റേഷനിലെ പൊലീസുകാരാണ് പരസ്പരം തമ്മിൽ തല്ലിയത്. കാരണമാകട്ടെ വിചിത്രവും.

കായംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സാമുവലും പൊലീസ് അസോസിയേഷൻ ഭാരവാഹി പ്രസാദുമാണ് സ്റ്റേഷനുളളിൽ തമ്മിൽ തല്ലിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ച തർക്കത്തിനിടെയാണ് ഇരുവരും തമ്മിലേറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവർക്കും സാരമായ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.