kohli-rohit

ദുബായ്: പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയും വൈസ്‌ക്യാപ്ടൻ രോഹിത് ശർമ്മയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. ബൗളിംഗിൽ ജസ്‌പ്രീത് ബുംര രണ്ടാം റൗങ്കിലുണ്ട്. ആൾ റൗണ്ടർമാരിൽ എട്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ഏറ്രവും ഉയ‌ർന്ന റാങ്കിലുള്ള ഇന്ത്യൻ താരം. ടീം റാങ്കിംഗിൽ ഇംഗ്ലണ്ട് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.

ടെസ്റ്റ് പ്ളേയർ റാങ്കിംഗിൽ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ വിരാട് കൊഹ‌്‌ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാര എട്ടാം റാങ്കിലും അജിങ്ക്യ രഹാനെ പത്താം റാങ്കിലും തുടരുകയാണ്. ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ ഒരു പടവ് ഇറങ്ങി ഒൻപതാം റാങ്കിലായി.