fire

വയനാട് : സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസിൽ തീപിടിത്തം. സാമൂഹ്യനീതി വകുപ്പിന്റെ വയനാട് ജില്ലാ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. കമ്പ്യൂട്ടറും നിരവധി ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും കത്തിനശിച്ചതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.