പോർട്ട് ഒഫ് സ്‌പെയിൻ: ട്വന്റി-20യിൽ 500 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളർ എന്ന റെക്കാഡ് വെസ്റ്രിൻഡീസ് ആൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ സ്വന്തമാക്കി. കരീബിയൻ പ്രിമിയർ ലീഗിൽ ട്രിൻബാഗോ നൈറ്ര് റൈഡേഴ്സ് താരമായ ബ്രാവോ ഇന്നലെ സെന്റ് ലൂസിയ സൗക്ക്സിനെതിരായ മത്സരത്തിലാണ് ഈ വിസ്മയ നേട്ടം സ്വന്താമാക്കിയത്. സെന്റ് ലൂസിയ ഓപ്പണർ റക്കിം കോൺവാളിനെ (18) മൂൺറോയുടെ കൈയിൽ എത്തിച്ചാണ് ബ്രാവോ ട്വന്റി-20യിൽ 500 വിക്കറ്റ് തികച്ചത്. 459മത്തെ മത്സരത്തിലാണ് ബ്രാവോയുടെ ഈ നേട്ടം. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമാണ് ബ്രാവോ.
ട്വന്റി-20 സ്റ്റാറ്റ്സ്
മത്സരം 459
വിക്കറ്ര് 500
ബൗളിംഗ് ആവറേജ് 24.62
ഇക്കോണമി 8.25
അന്താരാഷ്ട്ര മത്സരം 71
റൺസ് 1151
വിക്കറ്റ് 59