തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി നിഷാദിനാണ് വെട്ടേറ്റത്. മണ്ണ് മാഫിയകൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് യുവാവിന് വെട്ടേറ്റതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് വെട്ടേറ്റ നിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.