sachi-

തിരക്കഥാകൃത്തും സംവിധായകനുമായി സച്ചിക്ക് ആദരമർപ്പിച്ച് അണിയറ പ്രവർത്തകർ.. മലയാളത്തിന് അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രം സമ്മാനിച്ചിട്ടാണ് സച്ചി വിടപറയുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗായികയായ നഞ്ചിയമ്മയുടെ ആലാപനമായിരുന്നു ചിത്രത്തിലെ സംഗീതവിഭാഗത്തിലെ ഹൈലൈറ്റ്. ഇപ്പോഴിതാ സച്ചിയ്ക്ക് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍.

'ദൈവമകളേ' എന്ന ഗാനം നഞ്ചിയമ്മ ആലപിക്കുന്നത് സച്ചി ആദ്യം കേട്ടത് കൃത്യം ഒരു വര്‍ഷം മുന്‍പാണെന്ന് ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ജേക്സ് ബിജോയ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ:

ഗാനം നഞ്ചിയമ്മ പാടി സച്ചിയേട്ടൻ കേട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആദ്യമായി സ്റ്റുഡിയോയുടെ ഉള്ളിൽ വെച്ച് ഈ ഗാനം കേട്ട് കഴിഞ്ഞു സച്ചിയേട്ടൻ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിലുണ്ട്.ആ മുഖം മായാതെ ഹൃദയത്തിൽ ഉണ്ട്. ആ പച്ചയായ മനുഷ്യന്റെ... കലാകാരന്റെ.... നന്മയുള്ള മനസ്സിന്റെ ഉടമയായ എന്റെ സച്ചിയേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഞങ്ങൾ ഈ ഗാനം സമർപ്പിക്കുന്നു.