കൊവിഡിനിടയിലും ഓൺലൈനായി സിനിമകൾ പുറത്തിറക്കി സജീവമാണ് സംവിധായകൻ രാംഗോപാൽ വർമ്മ. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒട്ടനവധി സിനിമകളാണ് ആർ.ജി.വി പ്രഖ്യാപിച്ചത്. അതിൽ ചിലത് റിലീസ് ചെയ്യുകയും ചെയ്തു. ഏറ്റവും ഒടുവിൽ മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെക്കുറിച്ചുള്ള സിനിമയാമ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ തന്റെ സ്വന്തം ജീവിതം തന്നെ സിനിമയാക്കൊനൊരുങ്ങുകയാണ് രാംഗോപാൽ വർമ്മ. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണ് ഒരുങ്ങുന്നത്. താരത്തിന്റെ ചെറുപ്പകാലം മുതലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. മൂന്നാം ഭാഗത്തിൽ രാം ഗോപാൽ വർമ തന്നെയാണ് നായകനായി എത്തുന്നത്. തന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമയ്ക്ക് കഥ എഴുതുന്നതും അദ്ദേഹം തന്നെയാണ്. നവാഗതനായ ദൊരസൈ തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും ട്വിറ്ററിലൂടെ പുറത്തുവിട്ടു. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് പരമ്പരയിലെ ആദ്യ ചിത്രത്തില്‍. രാമു എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തില്‍ ഒരു പുതുമുഖമായിരിക്കും രാം ഗോപാല്‍ വര്‍മ്മയെ അവതരിപ്പിക്കുക. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കും. മറ്റൊരു നടനായിരിക്കും ഊ ഭാഗത്തിലെ നായകന്‍.ആര്‍.ജി.വി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. ഇതൊരു വിവാദമായിരിക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നുണ്ട്.
ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും രാംഗോപാൽ വർമ്മ പുറത്തുവിട്ടു.
— Ram Gopal Varma (@RGVzoomin) August 26, 2020