niyamasabha-

സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ച് തുറന്ന് കാട്ടുന്നതിനുള്ള അവസരമായിട്ടാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വിജയിക്കില്ലെന്ന് ഉറപ്പായിട്ടും പ്രതിപക്ഷം അതിനെ ഒരു അവസരമായിട്ട് മാത്രമാണ് കണ്ടത്. എന്നാല്‍ സുദീര്‍ഘമായ പ്രസംഗത്തിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ മുനയൊടിച്ചു എന്ന ആരോപണമാണ് സി പി എമ്മിനുള്ളത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം അണികള്‍ അത്തരത്തില്‍ പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ പ്രചരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സി പി എമ്മിന്റെ പാര്‍ട്ടി രീതി അനുസരിച്ച് നിയമസഭയില്‍ ജയിച്ചു എന്ന തോന്നലുണ്ടാകണമെങ്കില്‍ കുറഞ്ഞ പക്ഷം സ്പീക്കറുടെ കസേര എങ്കിലും എടുത്ത് എറിയണമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ സംഭവങ്ങളെ കുറിച്ചും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭയില്‍ പ്രതിപക്ഷം തോറ്റെന്നാണ് അന്തം സഖാക്കള്‍ അലമുറയിടുന്നത്....
പാര്‍ട്ടി രീതിയനുസരിച്ച് നിയമസഭയില്‍ ജയിച്ചെന്ന വിലയിരുത്തലുണ്ടാകണമെങ്കില്‍.....
ഏറ്റവും കുറഞ്ഞത്.....
സ്പീക്കറുടെ കസേര എടുത്തെറിയണം...
കംപ്യൂട്ടര്‍ തല്ലിത്തകര്‍ക്കണം....
മൈക്ക് പിടിച്ചൊടിക്കണം....
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്യണം...
ഇതൊക്കെയാണ് സിപിഎം ശൈലിയില്‍ നിയമസഭയിലെ ജയം....
പൊതുമുതല്‍ പരമാവധി നശിപ്പിക്കണം...
ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിക്കണം...
ഏതായാലും അന്നത്തെ പ്രകടനത്തെ എഴുതിത്തള്ളാനുള്ള ശ്രമത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുന്നു....
ശ്രീരാമകൃഷ്ണന്റെയും ഇ.പി ജയരാജന്റെയും നേതൃത്വത്തില്‍ നിയമസഭ കുട്ടിച്ചോറാക്കിയ കേസില്‍ വേഗത്തില്‍ നടപടികളിലേക്ക് കടക്കണമെന്ന് കീഴ്‌ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.....
എന്തു തോന്ന്യാസവും കാണിച്ചിട്ട് ഭരണത്തിന്റെ തണലില്‍ രക്ഷപെടാമെന്ന് കരുതിയവര്‍ക്കുള്ള കരണത്തടിയാണ് കോടതി നല്‍കിയത്....
വരട്ടെ,കേസ് വരട്ടെ....
കേരളനിയമസഭയില്‍ യഥാര്‍ഥത്തില്‍ തോറ്റതാരെന്ന് നീതിപീഠം പറയട്ടെ....
നിയമസഭ തല്ലിത്തകര്‍ക്കുകയും സെക്രട്ടറിയറ്റിന് തീയിടുകയും ചെയ്യാന്‍ പിണറായി വിജയന്റെ തറവാട്ടില്‍ നിന്നെടുത്ത പണം കൊണ്ടല്ല ഇതെല്ലാം ഉണ്ടാക്കിയതെന്ന് ഓര്‍മിക്കുന്നത് നന്ന്.......