ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24,315,456 പേർക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 828,721 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 16,842,031 പേർ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യു എസിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 5,998,702 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 183,607 പേർ ഇതുവരെ അമേരിക്കയിൽ മരിച്ചു. 3,296,295 പേർ രോഗമുക്തി നേടി. ബ്രസീലിൽ ഇതുവരെ 3,722,004 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 117,756 ആയി. 2,908,848 പേർ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ 3,307,749 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,629 പേർ മരിച്ചു. 2,523,443 പേർ രോഗമുക്തി നേടി. അതേസമയം, ജർമ്മനി, ദക്ഷിണ കൊറിയ, മ്യാൻമർ, ഹോങ്കോംഗ്, ആസ്ട്രേലിയ, ഫിലിപ്പീൻസ്, ഇന്തൊനേഷ്യ തുടങ്ങി പലയിടങ്ങളിലും രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്.