accident

എറണാകുളം: ആയുധങ്ങളുമായി പോയ ആർമി ലോറി അപകടത്തിൽപ്പെട്ടു. കൊച്ചി തുറമുഖത്തു നിന്നും മദ്ധ്യപ്രദേശിലെ ജബൽപൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ആർമി ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇന്നലെ രാത്രി കുണ്ടന്നുർ പാലത്തിൽ വച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇരുവാഹനങ്ങളും തകര്‍ന്നു. അപകടമറിഞ്ഞ് പൊലീസും നാവിക സേന ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി ലോറി നാവിക സേന ആസ്ഥാനത്തേക്ക് മാറ്റി.