ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുള്ള പുതിയ തലവേദനയായി അമേരിക്ക. സിറിയയിൽ ഐസിസിന്റെ പ്രവർത്തനങ്ങളിൽ പാകിസ്ഥാനുള്ള പങ്കിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു.
തുർക്കി, സുഡാൻ തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വം നേടിയ നാല് പാകിസ്ഥാനികൾ ഉൾപ്പെടുന്നതായി ഡൽഹിയിലെയും വാഷിംഗ്ടണിലെയും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. പിടിയിലായ 29 ഐസിസ് ബന്ധമുള്ളവരിൽ ഒമ്പത് പേർ സ്ത്രീകളാണ്.
സിറിയയിൽ ഐസിസിനായി പോരാടാൻ അയച്ചതും, അൽക്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെ കുറിച്ചും കൂടാതെ മറ്റേതെങ്കിലും ഇസ്ലാമിക് ഗ്രൂപ്പുകളുമായോ ഉള്ള ബന്ധങ്ങളും അമേരിക്ക പരിശോധിക്കും. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഖൊറാസാൻ പ്രവിശ്യയുമായി പാകിസ്ഥാന് അടുപ്പമുള്ളതായും റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാമർശം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ( ഐ എസ് കെ പി) ഇവയുടെ സൂചനകളാണ്. കാബൂളിലും, ഗുരുദ്ധ്വാരയിലുൾപ്പെടെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. സംഭവത്തിൽ പാക്കിസ്ഥാൻ പൗരനും ഐ എസ് കെ പി മേധാവി അസ്ലം ഫറൂഖി അറസ്റ്റിലായിരുന്നു.
ഐ എസ് കെ പിയിലേക്ക് മാറുന്നതിന് മുമ്പ് ഫറൂഖി തീവ്രവാദ സംഘടനയായ ലക്ഷ്കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടായിരുന്നു. ഇയാളെ പാക്കിസ്ഥാന് കെെമാറാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് ഫറൂഖി ഇപ്പോൾ അഫ്ഗാൻ സർക്കാരിന്റെ കസ്റ്റഡിയിലാണ്.
ഇസ്ലാമാബാദാണ് ഭീകരതയുടെ പ്രഭവ കേന്ദ്രമെന്ന ഇന്ത്യയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യു എസ്, യു കെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് മുൻകാലങ്ങളിൽ പരസ്യമായിത്തന്നെ പുറത്തുവന്നിട്ടുള്ളതാണ്.