run

പത്തനംതിട്ട: നാട്ടിലെത്തി കൊവിഡ് നിരീക്ഷണം പൂർത്തിയാകും മുൻപ് കാമുകിയുമായി ഒളിച്ചോടിയ സൈനികനായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരെ കാണാനില്ലെന്ന് കാട്ടി കീഴ്‌വായ്‌പൂർ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

ഇന്നലെ രാവിലെ സ്‌റ്റേഷനിൽ എത്തുമെന്ന് കമിതാക്കൾ അറിയിച്ചിരുന്നു. ഇതിനിടെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടർന്ന് യുവതിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിരീക്ഷണ കാലത്ത് പുറത്തിറങ്ങിയതിന് യുവാവിനെതിരെ കേസെടുത്തെന്ന് ഇൻസ്‌പെക്‌ടർ സി.ടി. സഞ്ജയ് പറഞ്ഞു.