gulam-nabi-azad

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് നൽകിയ കത്തിൽ ഉറച്ചുനിൽക്കുന്നതായി കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. പുതിയ അദ്ധ്യക്ഷനെ സംഘടന തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം. അതിനായി ആറു മാസം വരെ കാത്തിരിക്കും. രാഹുൽ ഗാന്ധിക്കോ മറ്റാർക്കെങ്കിലുമോ അദ്ധ്യക്ഷനാവാം. തന്നെ വിമർശിക്കുന്നവർ ജനിക്കും മുമ്പ് താൻ ഭീകരതയോട് പോരാടി തുടങ്ങിയതാണെന്നും ​അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ വിഷയങ്ങൾ മാദ്ധ്യമങ്ങളിൽ ചർയാക്കുന്നതിനുള്ള വിലക്ക് നിലനിൽക്കെയാണ് ​ഗുലാം നബി ആസാദിന്റെ പ്രതികരണം.

കത്തിലൂടെ സമാന്തര സംഘടന പ്രവർത്തനമല്ല ഉദേശിച്ചതെന്നും പാർട്ടി പ്രവർത്തനത്തെ കുറിച്ച് അറിയാത്ത നേതാക്കളാണ് കത്തിൽ ഒപ്പുവച്ചവരെ വിമർശിക്കുന്നതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. ജനക്കൂട്ടത്തിന് മുന്നിൽ ചർച്ച സാദ്ധ്യമാകില്ല. പാർട്ടി പ്രവർത്തനത്തെ കുറിച്ച് അറിയാത്ത ജൂനിയർ നേതാക്കളാണ് കത്തിൽ ഒപ്പുവച്ചവരെ വിമർശിക്കുന്നതെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

രണ്ടു ദിവസം മുമ്പ് ഗുലാം നബി ആസാദിന്റെ വീട്ടിൽ ആനന്ദ് ശർമ്മ, കപിൽ സിബൽ, ശശിതരൂർ, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ യോഗം ചേർന്നിരുന്നു സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴാണ് കത്തെഴുതിയതെന്ന രാഹുൽ ഗാന്ധിയുടെ നിലാപാട് നേതാക്കൾ തള്ളി. സോണിയാഗാന്ധി ആശുപത്രിയിൽ നിന്ന് വന്ന ശേഷം അവരുടെ ഓഫീസിന്റെ അനുമതിയോടെയാണ് കത്ത് നൽകിയത്. ആ സമയം അവർ ആരോഗ്യവതിയായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.