onam-kit

ആലപ്പുഴ: മുഖ്യമന്ത്രിയെ പരിഹസിച്ച് നടത്തിയ ഓണക്കിറ്റ് വിതരണ പരിപാടി പൊലീസ് തടഞ്ഞു. യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കഴുതപ്പുറത്തെ ഓണക്കിറ്റ് വിതരണ പരിപാടി സംഘടിപ്പിച്ചത്. പ്രവർത്തകരെയും കഴുതയെയും കിറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്ക് കഴുതയെയും പേടിയാണെന്ന് എൻ.ഡി.എ ദേശീയസമിതിയംഗമായ പി.സി തോമസ് പറഞ്ഞു. യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിപാടി നടത്താൻ ശ്രമിച്ചത്.