തിരുവനന്തപുരം: ഓണത്തിന് പോക്കറ്റ് കാലിയാകാതെ പഴങ്ങളും പച്ചക്കറികളും വാങ്ങി സദ്യയൊരുക്കണമെങ്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന പഴം, പച്ചക്കറി മേളയിലേക്ക് പോന്നോളൂ. വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് സമീപത്ത് ആരംഭിച്ച 'ഓണസമൃദ്ധി' മേളയിൽ എല്ലാം ന്യായവിലയിൽ ലഭിക്കും. കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന 66 കാർഷിക ഉത്പന്നങ്ങൾ 30 ശതമാനം സബ്സിഡി നിരക്കിലാണ് നൽകുന്നത്. ജില്ലയിൽ നിന്ന് ശേഖരിച്ചതിന് പുറമേ ഇടുക്കി ദേവികുളം ബ്ലോക്കിലെ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലെ ശീതകാല വിളകളായ കാബേജ്, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയും ഇവിടെ ലഭിക്കും. മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മറയൂർ ശർക്കരയാണ്. വനിതാ സ്വയം സഹായസംഘങ്ങൾ കഴുകി ഉണക്കിപ്പൊടിച്ച മുളകുപൊടിയും മല്ലിപ്പൊടിയും മേളയിലുണ്ട്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേളയുടെ പ്രവർത്തനം. 30 വരെയാണ് മേള. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം.
അസോസിയേഷനുകൾക്ക് ബുക്കിംഗ് സൗകര്യം
നഗരസഭാ കൃഷിഭവൻ പ്രദേശത്തെ റസി. അസോസിയേഷനുകൾക്ക് പഴം, പച്ചക്കറി, മറയൂർ ശർക്കര എന്നിവ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മൊത്തമായും കിറ്റുകളായും 30 ശതമാനം വരെ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകും.
പച്ചക്കറി വില (കിലോഗ്രാമിൽ)
അമര - 27
കത്തിരി (മറുനാടൻ)- 40
കത്തിരി (നാടൻ)- 45
വഴുതന (മറുനാടൻ)- 39
വഴുതന (നാടൻ)- 41
വെണ്ട (വലുത്)- 63
വെണ്ട (ചെറുത്, നാടൻ) - 45
വെണ്ട (മറുനാടൻ)- 35
പാവയ്ക്ക (നാടൻ)-50
പയർ (നാടൻ)- 63
തടിയൻ (നാടൻ)- 16
മത്തൻ - 18
ചെറിയ മുളക് (നാടൻ) - 63
ചെറിയ മുളക് (മറുനാടൻ)- 60
വലിയ മുളക് (നാടൻ)- 81
വലിയ മുളക് (മറുനാടൻ)- 70
ചീര (ചുവപ്പ്)- 20
ചീര (പച്ച)- 18
പടവലം- 28
കാരറ്റ് - 52
പേയൻകായ് (നാടൻ)- 27
പേയൻകായ് (മറുനാടൻ)- 23
മാങ്ങ (മറുനാടൻ)- 70
മാങ്ങ (നാടൻ)- 81
ബീൻസ് - 68
വെള്ളരി (നാടൻ)- 25
തക്കാളി (നാടൻ)- 45
തക്കാളി (മറുനാടൻ)- 41
കാബേജ് - 24
കോളിഫ്ളവർ - 42
ചെറുനാരങ്ങ (മറുനാടൻ)- 62
വലിയനാരങ്ങ (നാടൻ)- 70
വലിയനാരങ്ങ (മറുനാടൻ) - 68
മുരിങ്ങയ്ക്ക (മറുനാടൻ)- 57
മുരിങ്ങയ്ക്ക (നാടൻ)- 54
ബീറ്റ്‌റൂട്ട് - 25
ഇഞ്ചി (മൂപ്പ് കുറഞ്ഞത്)- 36
ഇഞ്ചി (മൂപ്പ് കൂടിയത്)- 76
നെല്ലിക്ക - 60
ചെറിയ ചേമ്പ് - 31
വലിയ ചേമ്പ് - 52
സവാള (പൂന) - 20
ചെറിയ ഉള്ളി- 40
ഉരുളക്കിഴങ്ങ് (മൂന്നാർ)- 36
മല്ലിയില - 56
കറിവേപ്പില - 25
ഏത്തൻകായ് - 38
കോവയ്ക്ക (മറുനാടൻ)- 40
കോവയ്ക്ക (നാടൻ)- 38
സലാഡ് വെള്ളരി (പച്ച)- 23
സലാഡ് വെള്ളരി (വെള്ള)- 19
തേങ്ങ - 35
വെളുത്തുള്ളി (മറുനാടൻ)- 98
വെളുത്തുള്ളി (മൂന്നാർ)- 180
ചേന - 23
വാഴക്കൂമ്പ് -5
പപ്പായ (നാടൻ) - 19
മരിച്ചീനി - 14
ശീമച്ചക്ക - 32
പഴം
ഏത്തൻപഴം - 45
രസകദളി- 44
പാളയൻതോടൻ -25
കപ്പപ്പഴം - 38
റോബസ്‌റ്റ -20