ബോളിവുഡ് നടി തപ്‌സി പന്നവും തമിഴകത്തിന്റെ മക്കൾ സെൽവം വിജയ് സേതുപതിയും ഒരുമിക്കുന്നു.കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ദീപക് സുന്ദരരാജൻ നിർവഹിക്കും. ചിത്രത്തിൽ തപ്‌സി ഒരു സ്ട്രീറ്റ് സ്മാർട്ട് യുവതിയായാണ് എത്തുക. വൻ താരനിര തന്നെ ചിത്രത്തിൽ അരങ്ങേറുന്നുണ്ട്. തമിഴകത്തിലെ പ്രമുഖ ഹാസ്യ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ജയ്പൂരിലായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ.