ന്യൂഡൽഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ പെര്‍ഫോമന്‍സ് വാഹനങ്ങളാണ് ആര്‍എസ് നിരയിലെത്തുന്നത്. ഇക്കൂട്ടത്തിലെ ഒരു പ്രധാനിയാണ് ആര്‍എസ് Q8. ഔഡിയുടെ എസ്.യു.വി നിരയിലെ ഏറ്റവും കരുത്തനായ എസ്.യു.വിയായ ആര്‍എസ് Q8 ഇന്ത്യയിലുമെത്തി. ആര്‍എസ് Q8-ന് 2.07 കോടി രൂപയാണ് എക്സ്-ഷോറൂം വില.
കാഴ്ചയിൽ Q8-ഉം ആര്‍എസ് Q8-ഉം തമ്മില്‍ വ്യത്യാസമുണ്ട്. പൂര്‍ണമായും കറുപ്പില്‍ പൊതിഞ്ഞ 'സിംഗിള്‍ഫ്രെയിം' ഗ്രില്ലും വലിപ്പം കൂടിയ ഫ്രണ്ട് എയര്‍ ഡാമും ആര്‍എസ് Q8 ന്റെ പ്രത്യേകതകളാണ്. പ്രത്യേകം തയ്യാറാക്കിയ സൈഡ് സില്‍സ്, കൂടുതല്‍ ഡൗണ്‍ഫോഴ്‌സ് നല്‍കുന്ന ആര്‍എസ് റൂഫ് സ്‌പോയ്‌ലര്‍, റിയര്‍ ഡിഫിയൂസര്‍, വലിപ്പം കൂടിയ ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22-ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ആര്‍എസ് Q8-ന്റെ എക്സ്റ്റീരിയര്‍ ആകര്‍ഷണങ്ങള്‍. ഇത് കൂടാതെ വലിപ്പം കൂടിയ 23-ഇഞ്ച് വീല്‍ ഓപ്ഷണല്‍ ആയി തിരഞ്ഞെടുക്കാം.
ഔഡി സ്‌പോര്‍ട്ട് ബാഡ്ജിംഗ്, വലിപ്പം കൂടിയ ഡിസ്‌പ്ലേ, ലെതര്‍ അല്‍കന്റ്റാര സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആര്‍എസ് ലെതര്‍ കവറിങ് ഉള്ള സ്‌പോര്‍ട്ട് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. ഉപഭോക്താവിന്റെ ഇഷ്ടം അനുസരിച്ച് ധാരാളം കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ആര്‍എസ് Q8-ല്‍ ഓഡി ഒരുക്കിയിട്ടുണ്ട്.
ഓള്‍-വീല്‍ സ്റ്റിയറിംഗ്, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്‌സ് അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഔഡിയുടെ വിര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, പവേര്‍ഡ് ടൈല്‍ഗേറ്റ്, 2 ക്രമീകരിക്കാവുന്ന ആര്‍എസ് ഡ്രൈവ് മോഡുകള്‍, 360-ഡിഗ്രി ക്യാമറ, ഹാന്‍ഡ്സ്-ഫ്രീ പാര്‍ക്കിംഗ് എന്നിവയാണ് ഔഡി ആര്‍എസ് Q8-ലെ പ്രധാന ഫീച്ചറുകള്‍.