ksrtc

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതു ഗതാഗതത്തിന് അനുമതി നൽകി സർക്കാർ തീരുമാനം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. സെപ്‌തംബർ 2 വരെയാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം സർവ്വീസുകൾ നടത്തേണ്ടത്. എല്ലാ ജില്ലകളിലേക്കും യാത്രയ്ക്ക് അനുമതി നൽകിയിരിക്കുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. നിലവിൽ അയൽ ജില്ലകളിലേക്ക് മാത്രമാണ് സർവീസുകൾ അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പൊതു ഓണാഘോഷ പരിപാടികൾക്ക് വിലക്ക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പൊതുഇടങ്ങളിൽ പൂക്കളങ്ങൾ പാടില്ലെന്നും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെട്ടവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. മാർക്കറ്റുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകൾ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.