ടെക്‌സാസ്: 'അതീവ അപകടകരമെന്ന്' കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയ ലോറ ചുഴലിക്കാറ്റ് ലൂസിയാനയിൽ ആഞ്ഞടിച്ചു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
40 മൈലോളം ദൂരം കടൽത്തിരമാലകൾ കരയിലേക്ക് അടിച്ചു കയറിയെന്നാണ് റിപ്പോർട്ട്. ടെക്സാസിലും മിസിസിപ്പി നദിയിലും തിരമാലകൾ 20 അടിയോളം ഉയർന്നു പൊങ്ങി.
മണിക്കൂറിൽ 150മൈൽ വേഗത്തിലാണ് കാറ്റ് വീശിയത്. ലൂസിയാന തീരത്തും കാറ്റ് നാശം വിതച്ചു. വലിയ ദുരന്തത്തിന് സാദ്ധ്യതയുണ്ടെന്നെ മുന്നറിയിപ്പിനെ തുടർന്ന് രക്ഷാ പ്രവർത്തനങ്ങൾക്കായി സൈന്യത്തെ രംഗത്തിറക്കി. കാറ്റഗറി നാല് തീവ്രതയാണ് കാറ്റിനുള്ളത്. ലോറയുടെ വഴിത്താരയിൽപ്പെട്ട 6,20,000ത്തോളം പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.
അമേരിക്കയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രമാണ് നിരീക്ഷണം നടത്തുന്നത്.
മെക്സിക്കോ വഴി കടന്നുവരുന്ന ചുഴലിക്കാറ്റ് അതിശക്തയും വിനാശകാരിയുമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് വൻനാശനഷ്ടമാണ് ഉണ്ടാക്കിയത്. മണിക്കൂറിൽ 115 മീറ്റർ വേഗതയിൽ കടന്നുവരുന്ന ലോറ പോകുന്ന വഴിയിൽ ഭൂചലനം ഉൾപ്പെടെയുള്ള കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും ടെക്‌സാസിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.