കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ബാങ്ക് മോറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ് ആൻഡ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ്മ) ആവശ്യപ്പെട്ടു. കടക്കെണി മൂലം നിലവിൽ 25 ശതമാനം വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സർക്കാരും ബാങ്കുകളും സമയോചിതമായി ഇടപെട്ടില്ലെങ്കിൽ 35 ശതമാനത്തോളം സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്ന് ഫ്യുമ്മ വ്യക്തമാക്കി.