min

വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോദക്കുശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, തെലുങ്ക് , കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. തമിഴ് താരം ഗുരുസോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ , ഫെമിന ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ. കാമറ സമീർ താഹിർ, സംഗീതം ഷാൻ റഹ്മാൻ. ചിത്രത്തിൽ വി . എഫ്. എക് സിന് ഏറെ പ്രാധാന്യമുണ്ട്.