വിയറ്റ്നാം: ബാർബർഷോപ്പുകൾ പൂട്ടിയാലും തുറന്നാലും വിയറ്റ്നാമിലെ നഗുയെൻ വാൻ ഷെയ്ൻ എന്ന '92'കാരന് യാതൊരു പ്രശ്നവുമില്ല. പുള്ളിയുടെ തലയിലെ ഓറഞ്ച് നിറമുള്ള സ്കാർഫ് അഴിച്ചാൽ ഞെട്ടുന്നത് കാഴ്ചക്കാരാണ്. കാരണം തലപ്പാവ് പോലെ ചുറ്റിവച്ചിരിക്കുന്ന മുടിയുടെ നീളം അഞ്ചു മീറ്ററാണ്.!
മെകോങ് ഡെൽറ്റ മേഖലയിൽ താമസിക്കുന്ന ഷെയ്ൻ കഴിഞ്ഞ 80 വർഷമായി മുടി മുറിക്കാതെ, നീട്ടി വളർത്തുകയാണിദ്ദേഹം. മുടി മുറിച്ചാൽ ഞാൻ മരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഷെയ്ൻ പറയുന്നു.
'ഒന്നു ചീകിപ്പോലും മുടിയെ നോവിക്കാൻ ഞാൻ തയ്യാറല്ല. അതിനെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. സ്കാർഫ് കൊണ്ട് മൂടി പൊടി അടിക്കാതെ ശുചിയായി സൂക്ഷിക്കുന്നു.’ – ഷെയ്ൻ പറയുന്നു.
അഞ്ചുമീറ്ററോളം ഇടതൂർന്ന് വളർന്നു തുടങ്ങിയ മുടി ഓറഞ്ചു നിറത്തിലെ ടർബൻ കെട്ടി സൂക്ഷിക്കുന്നു. സ്കൂളിൽവച്ച് തലമുടി വെട്ടാൻ ആവശ്യപ്പെട്ടതോടെ മൂന്നാം ക്ലാസിൽവച്ച് ഷെയ്ൻ പഠനം അവസാനിപ്പിച്ചു. ഒപ്പം തലമുടി കഴുകുന്നതും ചീകിവയ്ക്കുന്നതും.
‘എന്റെ മുടി കറുത്തതും നല്ല കട്ടിയുള്ളതുമായിരുന്നു. കുരുങ്ങിപ്പിടിക്കാതെ ചീകി വയ്ക്കാറുമുണ്ടായിരുന്നു. എന്നാൽ മുടി ഒന്നും ചെയ്യരുതെന്ന് തോന്നലുണ്ടായതോടെ എല്ലാം നിറുത്തി.’ – ഷെയ്ൻ പറഞ്ഞു.