virat-anushka

മുംബയ് : തങ്ങൾക്ക് ആദ്യത്തെ കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും. " ഞങ്ങൾ ഇനി മൂന്ന്,2021 ജനുവരിയിൽ വരും" എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ദീർഘകാല പ്രണയത്തിന് ശേഷം 2017ഡിസംബറിലാണ് ഇരുവരും ഇറ്റലിയിൽ വച്ച് വിവാഹിതരായത്. ഐ.പി.എല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ നയിക്കാനായി യു.എ.ഇയിലാണ് വിരാട് ഇപ്പോൾ.