ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ കോമൺ തസ്തികകളിൽ നാല് ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം 3 ശതമാനത്തിൽ നിന്നും 4 ശതമാനമായി ഉയർത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമൺ കാറ്റഗറി തസ്തികകൾ നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചത്.