പാരീസ് : മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് അടുത്തമാസം നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഫ്രഞ്ച് ടീമിൽ നിന്ന് ഒഴിവാക്കി. പോഗ്ബയ്ക്ക് പകരം റെന്നേയുടെ മിഡ്ഫീൽഡർ എഡ്വാർഡോ കമാവിങ്കയെ ടീമിലെടുത്തതായി ഫ്രഞ്ച് ടീം കോച്ച് ദിദിയെർ ദെഷാംപ്സ് അറിയിച്ചു.സെപ്തംബർ അഞ്ചിന് സ്വീഡനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. എട്ടിന് ക്രൊയേഷ്യയെ നേരിടും.കൊവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുകയാണ് ഫ്രാൻസ്.