covid

പോർട്ട് ബ്ലയർ: വംശനാശ ഭീഷണി നേരിടുന്ന ആൻഡമാൻ ദ്വീപുകളിലെ 'ഗ്രേറ്റ് ആൻഡമാനീസ്" ഗോത്രവർഗക്കാർക്കിടയിൽ 10പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻഡമാൻ ദ്വീപുകളിലെ 'സ്ട്രെയിറ്റ് ദ്വീപിൽ' താമസിക്കുന്ന ഗ്രേറ്റ് ആൻഡമാനീസ് ഗോത്രവിഭാഗത്തിൽ ഇനി 50 പേർ മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറംലോകത്തെ മനുഷ്യരുമായി ഒരു തരത്തിലും ബന്ധപ്പെടാതെ കഴിയുന്ന ഇവരിൽ വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക ഉളവാക്കുന്നു.

രോഗബാധിതരിൽ ആറുപേർ സുഖം പ്രാപിച്ചതായും മറ്റ് നാലുപേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

നാലുലക്ഷം ജനസംഖ്യയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 2268 കൊവിഡ് കേസുകളും 37 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.