ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ ക്ളബ് ചെൽസിയിൽ നിരവധി താരങ്ങൾക്ക് കൊവിഡെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസം ക്ളബിന്റെ പ്രീ സീസൺ ട്രെയ്നിംഗ് ആരംഭിച്ചിരുന്നു. ഇതിൽ രോഗബാധിതരായ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.ആർക്കൊക്കെയാണ് രോഗമെന്ന് ക്ളബ് അധികൃതർ വ്യക്തമാക്കിയിട്ടുമില്ല. ഷെഫീൽഡ് യുണൈറ്റഡ്. ബ്രൈറ്റൺ ആൻഡ് ഹോവ്,വെസ്റ്റ്ഹാം തുടങ്ങിയ ക്ളബുകളിലെ താരങ്ങളും ഈയാഴ്ചത്തെ പരിശോധനയിൽ പോസിറ്റീവായതായി റിപ്പോർട്ടുണ്ട്.