ഓണ നാളുകളിൽ പുരാണ കഥാപാത്രങ്ങളെ സ്തുതിച്ചു കൊണ്ട് വീടുകൾ തോറും എത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്.കുമ്മാട്ടികളെ ഗ്രാമീണർ ആദരവോടെയാണ് കാണുന്നത്.പൂരവും പുലികളിയും പോലെ തൃശൂർക്കാർക്ക് ആഘോഷമാണ് മൂന്നാം ഓണത്തിന് ആടി തിമിർത്തെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങളും. എന്നാൽ ഈ ഓണക്കാലത്ത് കൊവിഡ് കാരണം കുമ്മാട്ടി ഉണ്ടാകില്ല. കുമ്മാട്ടി മുഖങ്ങൾ മിനുക്കി തിരിച്ചെടുത്ത് വയ്ക്കുന്ന തിരക്കിലാണ് ഓരോ ദേശക്കാരും