ദുബായ് : അടുത്ത മാസം 19 ന് തുടങ്ങാനിരിക്കുന്ന ഐ.പി.എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗ് യു.എ.ഇയിലെത്തി.ഇനി ആറ് ദിവസം ഹോട്ടലിൽ നിർബന്ധിത ക്വാറന്റൈനിൽ കഴിയും. ഈ മാസം 23ന് ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങൾ യു.എ.ഇയിലെത്തിയിരുന്നു. ടീമംഗം രവിചന്ദ്രൻ അശ്വിനെതിരെ മങ്കാഡിംഗിനെക്കുറിച്ചുള്ള പോണ്ടിംഗിന്റെ പരാമർശം നേരത്തേ വിവാദമായിരുന്നു.