
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉണ്ടായ തീർപ്പിടുത്തതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. 'ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ്' ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ 'ഹൈലൈറ്റെ'ന്നും ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള സുരേന്ദ്രന്റെ പരാമർശം.
കുറിപ്പ് ചുവടെ:
'ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ പറഞ്ഞതിനു വ്യത്യസ്തമായി മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചതുവഴി ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതും.'