cinema

മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാൽപ്പത്തിരണ്ടാം അദ്ധ്യായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചലച്ചിത്രമായ '1956, മധ്യതിരുവതാംകൂർ'. ഡോൺ പാലത്തറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴം ചെന്ന ചലച്ചിത്രമേളയായ 'മോസ്‌കോ ഫിലിം ഫെസ്റ്റിവലി'ലേക്ക് തന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്തിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഡോൺ പാലത്തറ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തനിക്കും തന്റെ ചലച്ചിത്രങ്ങൾക്കും പിന്തുണ നൽകിയ ഏവരെയും ഈ അവസരത്തിൽ തന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോൺ വ്യക്തമാക്കി. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന മോസ്‌കോ ചലച്ചിത്ര മേള കൊവിഡ് സാഹചര്യം മൂലം ഒക്ടോബറിലാണ് അരങ്ങേറുക.