തന്റെ പുതിയ ഫോട്ടോഷൂട്ടിൽ അതിസുന്ദരിയായ നടി അനിഖാ സുരേന്ദ്രൻ. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ മനു മുളന്തുരുത്തി ആണ് അനിഖയുടെ ചിത്രങ്ങൾ പകർത്തിയത്. ഫോട്ടോകളിൽ ദിവാ വിമൻസ് ക്ളോത്തിംഗ് സ്റ്റോറിന്റെ ഓണം കളക്ഷൻ ആയ 'പുടവ കളക്ഷൻസി'ലെ റെഡ് ബോർഡേർഡ് സാരിയാണ് അനിഖ ഉടുത്തിരിക്കുന്നത്.
റെഡ് ബോർഡേഡ് ടിഷ്യൂ സെറ്റ് സാരിയിൽ താമരയുടെ മോട്ടിഫ് വെച്ച് ഹാൻഡ്‌വർക്ക് ചെയ്തിട്ടുണ്ട്. ഈ അലങ്കാരത്തിന് യോജിക്കുന്ന തരത്തിൽ സ്ലീവ്സിൽ വർക്ക് കൊടുത്തിട്ടുണ്ട്.
ഷെഫീന കെ.എസ് ആണ് വസ്ത്രം ഡിസൈൻ ചെയ്തത്. നീതു ആണ് കേശാലങ്കാരവും മേക്കപ്പും നിർവഹിച്ചത്. ആക്സസറീസ് നൽകിയത് 'അഡോർ'. 'ഇന്ത്യൻ സിനിമാ ഗ്യാലറി'യുടെ ഓണം ചാറ്റ് ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അനിഖയുടെ ചിത്രങ്ങൾ പകർത്തപ്പെട്ടത്.