ശരീരത്തിലെ മിക്ക പ്രവർത്തനങ്ങൾക്കും ഇരുമ്പ് അത്യാവശ്യമാണ്. അനീമിയ പോലുള്ള പല രോഗങ്ങൾക്കും ഇത് കാരണമാകും. സസ്യാഹാരികൾക്ക് ഇരുമ്പിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാൻ നിരവധി വഴികളുണ്ട്. പയർ,കടല എന്നീ പയർ വർഗങ്ങൾ ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ബദാം, കശുവണ്ടി എന്നിവയും ഇരുമ്പിന്റെ സ്രോതസാണ്.
എന്നാൽ ഇവ വറുത്തോ മറ്റു രീതിയിൽ സംസ്കരിച്ചോ കഴിക്കുന്നത് ഗുണം ഇല്ലാതാക്കും. മത്തൻവിത്ത്, എള്ള് , ചണവിത്ത് എന്നിവ ഇരുമ്പിന്റെ മികച്ച സോത്രസാണ്. ഇലക്കറികൾ ബ്രൊക്കോളി, കാബേജ് എന്നിവയിൽ ചുവന്ന മാംസത്തിൽ ഉള്ളതിനേക്കാൾ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
തൊലി കളയാത്ത ഉരുളക്കിഴങ്ങ് ഇരുമ്പിന്റെ മികച്ച സ്രോതസാണ്. കൂൺ, പ്ലം ഉണക്കിയ പ്രൂൺസ് എന്നിവയിലും ഉയർന്ന തോതിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒലിവ്, ഓട്സ്,മൾബറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കും.