തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് ചർച്ചയിലൂടെ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫിലെ ആഭ്യന്തര കലഹത്തിൽ പങ്കാളിയാകില്ലെന്നും അദ്ദേഹം അറിയിച്ചു.യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുര്‍ബലപ്പടുത്തുകയാണ് ലക്ഷ്യമെന്ന് കോടിയേരി വ്യക്തമാക്കി.
ജോസ് കെ മാണി എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല. എന്നാൽ ഏറെ സമ്മര്‍ദ്ദമുണ്ടായിട്ടും അവിശ്വാസ പ്രമേയത്തില്‍ എല്‍.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.