covid-death

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കിളിമാനൂർ പപ്പാലയിൽ സ്വദേശി വിജയകുമാർ(58) ആണ് മരിച്ചത്. പ്രമേഹമുൾപ്പെടെ നിരവധി അസുഖങ്ങളുണ്ടായിരുന്നു. കിടപ്പുരോഗിയായിരുന്നു.


ഇന്നലെ സംസ്ഥാനത്ത് 10 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 267ആയി. 24ന് മരിച്ച തിരുവനന്തപുരം മലയം സ്വദേശി ഷാജഹാൻ (67), വെൺപകൽ സ്വദേശി മഹേശ്വരൻ ആശാരി (76), വെങ്ങാനൂർ സ്വദേശിനി വിമലാമ്മ (83), കണ്ണൂർ പാനൂർ സ്വദേശി മുഹമ്മദ് സഹീർ (47), 19ന് മരിച്ച കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), 20ന് മരിച്ച കണ്ണൂർ കുഴുമ്മൽ സ്വദേശി സത്യൻ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയർ (50), 23ന് മരിച്ച തൃശൂർ വലപ്പാട് സ്വദേശി ദിവാകരൻ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്.