
പത്ത് വർഷത്തിന് ശേഷം വിജയ്യുടെ നായികയായി തമന്ന എത്തുന്നു.'സുറ'യിലാണ് തമന്ന അവസാനമായി വിജയ്യുടെ നായികയായി എത്തിയത്.  കത്തി, സർക്കാർ, തുപ്പാക്കി എന്നീ ചിത്രങ്ങൾക്കുശേഷം വിജയ് യെ നായകനാക്കി എ.ആർ മുരുകദോസ് ഒരുക്കുന്ന ചിത്രത്തിൽ തമന്നയെ കൂടാതെ പൂജ ഹെഗ്ഡേ, രശ്മിക മന്ദാന എന്നിവരും  നായിക നിരയിലുണ്ട്.സൺ പിക്ചേഴ്സാണ് ചിത്രമൊരുക്കുന്നത്. എസ്. തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ആക്ഷൻ എന്ന തമിഴ് ചിത്രമാണ് തമന്നയുടെതായി ഒടുവിൽ റിലീസ് ചെയ്തത്.  'ദാറ്റ് ഈസ് മഹാലക്ഷ്മി'യാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കങ്കണ റണാവത്ത് ചിത്രം ക്വീനിന്റെ തെലുങ്ക് റീമേക്കായ'ദാറ്റ് ഈസ് മഹാലക്ഷ്മി' ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുക. ഹിന്ദിയിൽ ബോലെ ചൂഡിയാൻ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. വിജയ്യുടെതായി  മാസ്റ്റർ റിലീസിന് ഒരുങ്ങുന്നത്.