onam-sadhya

തൃശൂർ: ഓണത്തിന് സദ്യ വിൽക്കാൻ തയ്യാറെടുക്കുകയാണോ? എങ്കിൽ ലൈസൻസ് വേണം. ഓണം വിപണിയിലെ ഭക്ഷ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എഫ്.എസ്.എസ്.എ.ഐ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വിൽപനയ്ക്കുള്ള മാർഗനിദേശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പാക്കറ്റിൽ നിർമ്മാണ തീയതി, ഉപയോഗിക്കാവുന്ന പരമാവധി തീയതി, വില, തൂക്കം, സ്ഥാപനത്തിന്റെ മേൽ വിലാസം, എഫ്.എസ്.എസ്.എ.ഐ നമ്പർ, ഫോൺ എന്നിവ പ്രദർശിപ്പിക്കണം. കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാകണം നിർമ്മാണ-വിപണന പ്രവർത്തനങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 04872424158, 8943346188, 18004251125 (ടോൾ ഫ്രീ നമ്പർ)