1. സായുധ സേനയിലെ സ്ഥലംമാറ്റ പട്ടിക തിരുത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് റദ്ദാക്കി. ഡി.ജി.പിയുടെ നടപടി ചട്ട വിരുദ്ധം എന്ന് ആഭ്യന്തര വകുപ്പ്. സ്ഥലംമാറ്റ ഉത്തരവിൽ ഇടപെടാൻ ഡി.ജി.പിക്ക് ആവില്ലെന്നും ഈ അധികാരം ബന്ധപ്പെട്ട വകുപ്പിൽ മാത്റം നിക്ഷിപ്തം ആണ് എന്നും ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു. സ്ഥലംമാറ്റപ്പെട്ടവരിൽ അഞ്ചു പേരെ അവരുടെ സൗകര്യം അനുസരിച്ച് ബെഹ്റ മാറ്റി നിയമിച്ചിരുന്നു. ഈ ഉത്തരവ് ആണ് അസാധാരണ നടപടിയോടെ ആഭ്യന്തര വകുപ്പ് റദ്ദാക്കിയത്
2. ഡി.ജി.പി വരുത്തിയ സ്ഥലംമാറ്റ ഉത്തരവിലെ തിരുത്ത് റദ്ദാക്കപ്പെട്ടതോടെ അഞ്ച് ഉദ്യോഗസ്ഥരും പഴയ പട്ടിക അനുസരിച്ച് ജോലിയിൽ തിരികെ പ്റവേശിക്കണം. ഇത് നടപ്പാക്കി എന്ന് ഉറപ്പ് വരുത്തി ഡി.ജി.പി അഞ്ച് ദിവസത്തിന് അകം സർക്കാരിന് റിപ്പോർട്ട് നൽകണം എന്നും ആഭ്യന്തര വകുപ്പ് ഉത്തരവിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കുന്നത് അസാധാരണ നടപടി ആണ്. ആഭ്യന്തര വകുപ്പിലെ ഉന്നതർ തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമാണ് ഇതെന്ന സൂചന ആണ് പുറത്തു വരുന്നത്
3. സെപ്റ്റംബർ 30നകം യു.ജി.സി ഉത്തരവ് അനുസരിച്ച് എല്ലാ സർവകലാശാലകളും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണം എന്ന് സുപ്റീംകോടതി. പരീക്ഷകൾ നടത്താൻ സുപ്റീംകോടതി അനുമതി നൽകുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് യു.ജി.സി ഉത്തരവ് മറികടന്ന് വിദ്യാർത്ഥികളെ പാസ്സാക്കാൻ ആകില്ലെന്ന് സുപ്റീംകോടതി വിധിച്ചു. പരീക്ഷ മാറ്റിവയ്ക്കണം എങ്കിൽ സംസ്ഥാനങ്ങൾക്ക് യു.ജി.സിയുടെ അനുമതി തേടാമെന്നും സുപ്റീംകോടതിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനങ്ങളുടെ ആവശ്യം യു.ജി.സി തള്ളിയാൽ പരീക്ഷ നടത്താൻ സംസ്ഥാനങ്ങൾക്ക് ബാധ്യത ഉണ്ടെന്നും സുപ്റീംകോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി കണക്കിൽ എടുത്താണ് പരീക്ഷ പൂർത്തിയാക്കാൻ ശ്റമിക്കുന്നത് എന്നാണ് യു.ജി.സി സുപ്റീം കോടതിയെ അറിയിച്ചത്. കൊവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് 31 വിദ്യാർത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെ ഉൾപ്പെടെ ഉള്ളവരുമാണ് സുപ്റീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേത് ആണ് വിധി.
4. അതേസമയം, നീറ്റ് ജെ.ഇ.ഇ പരീക്ഷകൾക്ക് എതിരായി ഏഴ് സംസ്ഥാനങ്ങൾ സംയുക്തമായി സുപ്റീംകോടതിയിൽ ഹർജി നൽകി. കോൺഗ്റ്സ ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നിവയും, മഹാരാഷ്ട്റ, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ആണ് കോടതിയിൽ എത്തിയിരിക്കുന്നത്. സെപ്തംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെ.ഇ.ഇ പരീക്ഷ. നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്റീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാൻ ആകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുന പരിശോധിക്കണം എന്നാണ് ആവശ്യം.
5. കൊവിഡ് രോഗ വ്യാപനം അതീരൂക്ഷം ആയതിനാൽ, പല സംസ്ഥാനങ്ങളിൽ നിയന്ത്റണങ്ങൾ കർശനമായി തുടരുക ആണ്. അതിനിടയിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ നടത്തുന്നത് പ്റായോഗികം അല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. പരീക്ഷ നടത്തുന്നത് വലിയ കൊവിഡ് വ്യാപനത്തിന് കാരണം ആയേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പരീക്ഷാ നടത്തിപ്പിൽ നിന്ന് പിന്നോട്ടു പോകാൻ ഒരുക്കമല്ലെന്ന് പ്റഖ്യാപിച്ച് കേന്ദ്റസർക്കാർ. ജെ.ഇ.ഇ പരീക്ഷയുടെ ക്റമീകരണങ്ങൾ പ്റഖ്യാപിച്ചു. ആകെ 660 കേന്ദ്റങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. ഇവിടേക്ക് വേണ്ട പത്ത് ലക്ഷം മാസ്‌കുകൾ, ഇരുപത് ലക്ഷം കൈയുറകൾ, 1300 തെർമൽ സ്‌കാനറുകൾ, 6600 ലിറ്റർ സാനിറ്റൈസർ ഉൾപ്പടെ സജ്ജമാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
6. കത്ത് വിവാദത്തിന് പിന്നാലെ പാർലമെന്റ് സമിതികളിൽ അഴിച്ചുപണിയും ആയി കോൺഗ്റസ്. ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ എന്നിവരെ സമിതികളിൽ ഉൾപ്പെടുത്തിയപ്പോൾ മനീഷ് തീവാരി, ശശി തരൂർ എന്നിവരെ തഴഞ്ഞ് ഗൗരവ് ഗൊഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കി. മുഴുവൻ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ നിലപാട് പരസ്യമാക്കി നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ ആണ് പാർലമെന്റിൽ പാർട്ടി നീക്കങ്ങൾക്ക് കരുത്ത് പകരാൻ പത്തംഗ സമിതിയെ, കോൺഗ്റസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചത്. അഹമ്മദ് പട്ടേൽ, ജയ്റാം രമേശ്, കെ.സി വേണുഗോപാൽ എന്നിവരും രാജ്യസഭാ സമിതിയിൽ ഇടംപിടിച്ചു. രവനീത് ബിട്ടുവാണ് ലോക്സഭാ ചീഫ് വിപ്പ്. ജയ്റാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു. സോണിയാ ഗാന്ധിക്ക് നൽകിയ വിവാദ കത്തിൽ വിശദീകരണവും ആയി കപിൽ സിബൽ വീണ്ടും രംഗത്ത് വന്നു. പാർട്ടിയിൽ 24 മണിക്കൂറും പ്റവർത്തന നിരതനായ അധ്യക്ഷൻ അനിവാര്യമാണ്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കത്ത് എഴുതിയത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്റസ് ചരിത്റത്തിലെ ഏറ്റവും വലിയ തകർച്ചയിലെന്ന് ആയിരുന്നു വിവാദ കത്തിൽ ഒപ്പുവച്ച കപിൽ സിബൽ തുറന്നടിച്ചത്.
7. ആരോഗ്യ ഐ.ഡിയുടെ പേരിൽ പൗരൻമാരുടെ ജാതിയും മതവും ചോദിക്കാൻ കേന്ദ്റസർക്കാർ നീക്കം. വ്യക്തികളുടെ ലൈംഗിക താത്പര്യം, രാഷ്ട്റീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കണം എന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു. വ്യക്തിയുടെ രാഷ്ട്റീയ ആഭിമുഖ്യവും ലൈംഗിക താൽപര്യവും ചോദിക്കുന്നതിന് ഒപ്പം ക്റെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ അടക്കം സാമ്പത്തിക നിലയും ഉൾപ്പെടുത്തണം. കരട് നയം പ്റസിദ്ധീകരിച്ചു. സെപ്റ്റംബർ മൂന്ന് വരെ പൊതു ജനങ്ങൾക്ക് നയത്തിൽ അഭിപ്റായം അറിയിക്കാം.