popular-finance-fraud-cas

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു.സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നും, നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിക്ഷേപകനായ അടൂര്‍ സ്വദേശി സുരേഷ് കെ.വി നല്‍കിയ ഹര്‍ജിയിലാണ് സബ് കോടതിയുടെ നടപടി.

ഹര്‍ജി തീര്‍പ്പാകുന്നതുവരെ വസ്തു കൈമാറ്റം ചെയ്യാൻ സാധിക്കില്ല. ആളുകളുടെയടുത്തുനിന്ന് നിക്ഷേപം സ്വീകരിച്ച കമ്പനി കാലാവധിക്ക് ശേഷം നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് നിക്ഷേപകരിൽ നിന്നും പരാതിയുയർന്നത്. നൂറോളം പരാതികൾ ഉയർന്നതോടെ സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയലും, സ്ഥാപനത്തിന്റെ പാര്‍ട്ണറും ഇയാളുടെ ഭാര്യയുമായ പ്രഭ ഡാനിയലും ഒളിവിൽ പോയി.

കോന്നി പൊലീസ് സ്റ്റേഷനിലാണ് ആദ്യം തോമസ് ഡാനിയലിനും, പ്രഭ ഡാനിയലിനുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി1600ലധികം നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. 100 പേര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.