കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന പൊതുഗതാഗത നിയന്ത്രണം സെപ്‌തംബർ ഒന്ന് വരെ നീക്കിയിരിക്കുകയാണല്ലോ. ഓണക്കാലത്തെ തിരക്കുകളുടെ പശ്‌ചാത്തലത്തിലാണിത് . എന്നാൽ ഈ സമയത്ത് നമ്മൾ കാട്ടുന്ന അശ്രദ്ധയും പ്രോട്ടോക്കോൾ പാലിക്കുന്നതിലെ വീഴ്‌ചയും വൻ വിപത്തിന് വഴിയൊരുക്കുമെന്ന് ഓർക്കണം. അതിനാൽ മുൻകരുതൽ പാലിച്ച് അത്യാവശ്യ യാത്രകൾ മാത്രം നടത്തുക.
ശ്രീലക്ഷ്‌മി
മരുതൂർ,
തിരുവനന്തപുരം
നിയമനം വേഗത്തിൽ നടത്തണം
കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മലബാർ റീജിയണൽ മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ ഓഫീസിൽ ഒഴിവു വന്ന ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ കഴിഞ്ഞതിന്റെ സാദ്ധ്യതാലിസ്റ്റ് വേഗത്തിൽ പ്രസിദ്ധീകരിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ റിക്രൂട്ട്‌മെന്റ് കമ്മിറ്റി തീരുമാനമെടുക്കണം.
പരീക്ഷ നടത്തിയിട്ട് മൂന്ന് വർഷം ആകാൻ പോകുന്നു. പരീക്ഷ എഴുതിയവരിൽ ഏറിയ പേർക്കും പ്രായപരിധി കഴിഞ്ഞു. ഇനിയൊരു പരീക്ഷ എഴുതാനും കഴിയില്ല. 2020 ഒക്ടോബർ മാസത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇലക്ഷൻ നടക്കുന്നുണ്ട്.
സുജിത്ത്
മുണ്ടയ്ക്കൽ, കൊല്ലം