വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജേക്കബ് ഗ്രിഗറി എന്നിവർ ചേർന്ന് നിർമിക്കുന്ന ' മണിയറയിലെ അശോകൻ ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തിരുവോണദിനമായ ആഗസ്‌റ്റ് 31ന് നെറ്റ്ഫ്ലിക്‌സിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്‌സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണ് 'മണിയറയിലെ അശോകന്‍'. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗ്രിഗറിയുടെ ഇതുവരെ കാണാത്ത പ്രകടനമാണ് ചിത്രത്തിൽ. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ദുൽഖർ സൽമാൻ, അനു സിത്താര എന്നിവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ. നായര്‍ സംഗീതവും നിര്‍വഹിക്കുന്നു.