മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്താൻ പിന്തുടരുന്ന രീതിയെന്താണെന്ന് പങ്കുവച്ചിരിക്കുകയാണ് താൻ. മറ്റൊന്നുമല്ല സൂര്യ നമസ്കാരമാണ് അത്. വളരെ കൂളായിട്ട് സൂര്യ നമസ്കാരം ചെയ്യുന്നതിന്റെ വീഡിയോയും ഫേസ്ബുക്ക് പേജിൽ കീർത്തി പങ്കുവച്ചിട്ടുണ്ട്.
ദിവസവും രാവിലെയുള്ള 150 സൂര്യ നമസ്കാരമാണ് കീർത്തിയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും സീക്രട്ട്. 150 ൽ നിന്നും ഇനി 200 ആക്കി മാറ്റണമെന്നാണ് കീർത്തി പറയുന്നത്. പോസിറ്റീവ് എനർജി വർദ്ധിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്ന് കീർത്തി പറയുന്നു. തന്റെ ഗുരു താര സുദർശനനാണ് കീർത്തി നന്ദി അറിയിക്കുന്നത്. എല്ലാവരും ഇത് പരീക്ഷിച്ച് നോക്കണമെന്നും കീർത്തി പറയുന്നു. ഫിറ്റ്നസ് ഫ്രീക്കുകളുടെയെല്ലാം ഫസ്റ്റ് ചോയിസാണ് സൂര്യനമസ്കാരം. ബോളിവുഡ് സുന്ദരികൾ വരെ സൂര്യ നമസ്കാരം പിന്തുടരുന്നു. യാതൊരു ചെലവുമില്ലാതെ ആർക്കും ചെയ്യാവുന്നതാണ് എന്നതാണ് സൂര്യ നമസ്കാരത്തിന്റെ പ്രത്യേകത.