covid

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 532 പേർക്കാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതിൽ 497 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. അതേസമയം, ജില്ലയിൽ ഇന്ന് 544 പേർക്ക് ,കൊവിഡ് രോഗം ഭേദമായതായും സ്ഥിരീകരിച്ചു.

സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന കണക്ക് പ്രകാരം ജില്ലയിൽ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം നിലവിൽ ആറായിരത്തോളമാണ്. ജില്ലയിൽ ഇതുവരെ രോഗംവന്നവരുടെ എണ്ണം 14, 500 കടക്കുകയുമാണ്. ജില്ലയിൽ മരണമടഞ്ഞ നാല് പേർക്ക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69) എന്നിവർക്ക് രോഗമുണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചു.