kangana-ranaut

മുംബയ്: തന്റെ സിനിമ ജീവതത്തിലെ സ്വപ്ന ചിത്രമായ "തേജസി"ന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി കങ്കണ റാവത്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്നും നടി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ എല്ലാ ധീര എയര്‍ഫോഴ്സ് പൈലറ്റുമാര്‍ക്കുമായി ചിത്രം സമർപ്പിക്കുന്നുവെന്നും നടി പറഞ്ഞു. ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന തേജസിന്റെ ഭാഗമാകാൻ സാദ്ധിച്ചതിൽ അഭിമാനിക്കുന്നു. ധീരമായ ഈ കഥയുടെ ഭാഗമാകാന്‍ അഭിമാനിക്കുന്നു. കങ്കണ തന്റെ പോസ്റ്റിൽ കുറിച്ചു.

ചിത്രത്തില്‍ കങ്കണ തേജസ് യുദ്ധവിമാനത്തിന്റെ പൈലറ്റായാണ് അഭിനയിക്കുന്നത്. തേജസ് വിമാനത്തിനരികെ എയര്‍ഫോഴ്സ് പൈലറ്റിന്റെ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകർക്കായി കങ്കണ പങ്കുവച്ചിരുന്നു. ഇന്ത്യൻ വ്യോമസേന പൈലറ്റിന്റെ വേഷമാണ് താൻ അവതരിപ്പിക്കുന്നതെന്നും കങ്കണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ വീരകഥ പറയുന്ന ഉറി എന്ന ചിത്രത്തിന്റെ സംവിധായകൻ റോണി സ്‌ക്രൂവാല തന്നെയാണ് തേജസ് സംവിധാനം ചെയ്യുന്നത്.

#Tejas to take-off this December! ✈️ Proud to be part of this exhilarating story that is an ode to our brave airforce...

Posted by Kangana Ranaut on Thursday, 27 August 2020