ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ എസ്.പി. ചരൺ. ഡോക്ടർമാരോട് താൻ സംസാരിച്ചുവെന്നും കാര്യങ്ങൾ സാധാരണനിലയിലേക്ക് എത്തുകയാണെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ ചരൺ പറഞ്ഞു. താൻ ഇന്നലെ പറഞ്ഞിരുന്നതുപോലെ ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും സെഡേഷനിൽ നിന്നും 90 ശതമാനം പുറത്തെത്തിയിട്ടുണ്ടെന്നും ചരൺ
പറഞ്ഞു.