ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമാകുന്ന നടിയാണ് മാളവിക മോഹനൻ.. പഴമയുടെയും പാരമ്പര്യത്തിന്റെയും തുടിപ്പുകളോട് കൂടിയ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്..കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമണിഞ്ഞ് അതി സുന്ദരിയായാണ് മാളവിക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.. ചിത്രത്തിലെ മങ്ങിയ പ്രകാശ വിന്യാസവും വെള്ളി ആഭരണങ്ങളോടും കൈത്തറി വസ്ത്രങ്ങളും ചിത്രത്തിന് ക്ലാസിക് ലുക്ക് നൽകുന്നുണ്ട്.. ഒരു മികച്ച പെയിന്റിംഗ് കാണുന്ന പ്രതീതിയാണ് ചിത്രങഅങൾ നൽകുന്നത്.. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളോടെ ചെറിയ മേക്കപ്പിലാണ് മാളവിക എത്തുന്നത്. റോഹൻ ശ്രെസ്തയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകരുടെ മനം കീഴടക്കി കഴിഞ്ഞു..